കോഴിക്കോട് : ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനത്തോടനുബന്ധിച്ച് മലബാർ സൊസൈറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡാറ്റാ സയൻസിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡോ. എ. ബി മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. ഡോ. ഇസഡ് എ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ഡോ. പി. അനിൽ കുമാർ, ഡോ. കെ.കെ. ഹംസ, ഡോ. എം. ഗിരീഷ് ബാബു, അബ്ദുല്ല കുട്ടി ഗുരുവായൂർ, ഡോ. ജുവൈരിയ, സലീന കെ, കബീർ പി എന്നിവർ പ്രസംഗിച്ചു. വയനാട് ഡബ്ല്യു എം ഒ കോളേജിൽ നിന്നും വിരമിച്ച ഡോ. ടി.പി.എം ഫരീദിനെ ആദരിച്ചു. അക്ഷയ് കുമാർ സ്വാഗതവും ആൻമരിയ ജോസഫ് നന്ദിയും പറഞ്ഞു.