കൊയിലാണ്ടി: ദേശീയപാത വടകര മുതൽ വെങ്ങളം വരെ ഗതാഗതയോഗ്യമാക്കുക , നിർമ്മാണത്തിലെ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബസുടമകളുടെയും തൊഴിലാളികളുടേയും സംയുക്ത സമിതി ദേശീയപാത നിർമ്മാണകമ്പനിയായ വഗാഡിന്റെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. അഡ്വ: ഇ നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. എ.കെ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കെ. എൻ. എ അമീർ, കെ.കെ. വിനയൻ, എ.സതീശൻ, വിനോദ് ചെറിയത്ത് , പി.ബിജു , ഉഷസ് ഗോപാലൻ , സൽവകുഞ്ഞമ്മദ് , എ . പി ,ഹരിദാസൻ ,പാറക്കൽ അബു ഹാജി , പി.അബ്ദുള്ള, പി.ബിജു, എൻ. സുരേഷ് പ്രസംഗിച്ചു.