മേപ്പയ്യൂർ: ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ പുറക്കാമല സന്ദർശിച്ചു. പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗം പി.കെ സതീശൻ, മേഖലാ പ്രസിഡന്റ് ബാലകൃഷ്ണൻ, എം വിജയൻ, സദാനന്ദൻ മാരാത്ത്, ആർ.വി അബ്ദുറഹിമാൻ ,ആർ രാജീവൻ, പി കെ ശങ്കരൻ തുടങ്ങിയവർ പങ്കെടുത്തു. പ്രദേശവാസികളുമായി ആശയവിനിമയം നടത്തി. ജൈവവൈവിദ്ധ്യങ്ങളുടെ കലവറയാണ് പുറക്കാമല. വിവിധയിനം സസ്യ,ജന്തുക്കളുടെ ആവാസസ്ഥലം കൂടിയാണിത്. ജൈവ വൈവിദ്ധ്യങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ പുറക്കാമലയെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിച്ചെടുത്താൽ സർക്കാരിനും പരിസരവാസികൾക്കും ഗുണകരമായിരിക്കും. പാറ നശിക്കാൻ ഇട വന്നാൽ പരിസ്ഥിതിക്ക് വൻകോട്ടമാണ് ഉണ്ടാകാൻ പോകുന്നത്. പരിസ്ഥിതി പഠനം നടത്താൻ വേണ്ടപ്പെട്ടവർ തയ്യറാകണമെന്നും പരിഷത്ത് സംഘം അഭിപ്രായപ്പെട്ടു.