news
കുറ്റ്യാടി തൊട്ടിൽ പാലം റോഡിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വാഴ നട്ടപ്പോൾ

കുറ്റ്യാടി: തൊട്ടിൽപ്പാലം റോഡിന്റെയും ഫുട്പാത്തിന്റെയും ശോചനീയാവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ട് പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴിയിൽ യൂത്ത് കോൺഗ്രസ് വാഴനട്ടു. ബന്ധപ്പെട്ട പി.ഡബ്ല്യു.ഡി, പഞ്ചായത്ത് അധികാരികളെ കാര്യം ധരിപ്പിച്ചിട്ടും പരിഹാരം കാണാത്തതിനാലാണ് പ്രതീകാത്മകമായി വാഴ നട്ടത്. തുടർന്ന് നടന്ന പ്രതിഷേധ സംഗമം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനംചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാഹുൽ ചാലിൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ.സുരേഷ്, ഇ.എം അസ്ഹർ, പി.കെ ഷമീർ, എ.കെ വിജീഷ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി സിദ്ധാർത്ഥ നരിക്കൂട്ടുംചാലിൽ, സജീഷ് കെ വി,നിതിൻ യു കെ, പ്രസംഗിച്ചു.