photo
റോഡിൻ്റെ ശോചനീയാവസ്ഥയ്ക്കെതിരെ നടത്തിയ ഏകദിന ഉപവാസം ഡി.സി.സി. ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: പറയങ്ങോട് പൊയിൽ - ചെങ്ങളംകണ്ടി പുറായിൽ റോഡ് ശോചനീയവസ്ഥയ്ക്കെതിരെ 18-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എകദിന ഉപവാസ സമരം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. കായക്കൽ സതീശൻ അദ്ധ്യക്ഷനായി. ഇന്ദിര എറാടിയിൽ സമരഭടന്മാരെ സന്ദർശിച്ചു. ഗഫൂർ ഇയ്യാട്,രാജൻ നിതിനം, അഞ്ജലി ,ഗിരീഷ് ഇയ്യാട്,

കെ.രാമചന്ദ്രൻ, ശ്രീജ ചേലത്തൂർ, കെ.ടി. വിജയൻ,നാസർ, രതീഷ് ഇയ്യാട്, ഷബ്ന

മനാഫ്, സുനിത.കെ.കെ ശ്രീജ മഠത്തിൽ, സിറാജ് എകരുൽ, രജീഷ് ശിവപുരം, ഗഫൂർ ഇയ്യാട്, അസ്‌ലം,ബഗീഷ് ലാല്‍ കരുമല, അഭിജിത്ത് ഉണ്ണികുളം, പ്രീത കായക്കൽ, ആസിൽ എസ്റ്റേറ്റ് മുക്ക്, കെ.എം.രബിൻലാൽ, അമൽരാജ് പ്രസംഗിച്ചു.