3
കോൺഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന പി.ശ്രീനിവാസന്റെ ഏഴാം ചരമ വാർഷികദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം തൂണേരിയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. .

നാദാപുരം: ഫാസിസത്തിനെതിരായ പോരാട്ടത്തിന് സി.പി.എം. തുരങ്കം വയ്ക്കുന്നതായി മുൻ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് ജില്ലാ സെക്രട്ടറി ആയിരുന്ന പി.ശ്രീനിവാസന്റെ ഏഴാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം തൂണേരിയിൽ ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം.

കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയെ സഹായിക്കാത്ത ഏക പാർട്ടി സി.പി.എമ്മാണ്.

വർഗീയതയ്ക്കെതിരെ ഇന്ത്യൻ ജനത രാഹുൽഗാന്ധിക്ക് പിന്നിൽ അണിനിരന്നപ്പോൾ സി.പി.എം. സ്വീകരിച്ചത് രാഹുൽ വിരുദ്ധ സമീപനമാണ്. അയോദ്ധ്യ നിലനിൽക്കുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബി. ജെ.പിയെ സഹായിക്കുന്ന സമീപനമാണ് സി.പി. എം. എടുത്തത്. എന്നിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിജയം

ജനാധിപത്യത്തിന് കരുത്ത് പകരുന്നതായെന്ന് മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസ് തൂണേരി മണ്ഡലം പ്രസിഡന്റ് അശോകൻ തൂണേരി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറിമാരായ അഡ്വ.ഐ.മൂസ, വി എം ചന്ദ്രൻ, ഡി.സി.സി. ഭാരവാഹികളായ പ്രമോദ് കക്കട്ടിൽ, ആവോലം രാധാകൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവ്, എ. സജീവൻ, പി. രാമചന്ദ്രൻ, വി.കെ. രജീഷ്, രവിഷ് വളയം, സുധ സത്യൻ, ടി.മൂസ ഹാജി, ഫസൽ മട്ടാൻ, കെ.എം. രഘുനാഥ്, സി.കെ.ലത , പി.കെ. സുജാത , പി.പി. സുരേഷ് കുമാർ, റിജേഷ് നരിക്കാട്ടേരി, കെ.ചന്ദ്രൻ, പി.കെ. ദാമു , തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.