പാറക്കടവ്: പാറക്കടവ് എഡുക്കേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന അവാർഡ് ദാന സംഗമം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സംഗമം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എം.പി. അബ്ദുല്ല ഹാജി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയവർക്കും വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ചവർക്കും ഉപഹാരങ്ങൾ നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം, അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, സി.എച്ച്.ഹമീദ് , മോഹനൻ പാറക്കടവ്, ടി.കെ. ഖാലിദ്, എം. ഉസ്മാൻ, ഷാനിഷ് കുമാർ, മുഹമ്മദ് പാറക്കടവ്, ഹാജറ ചെറൂണിയിൽ, ബി.പി. മൂസ്സ, സഫ്വാൻ ദാരിമി, അബ്ദുറഹ്മാൻ പഴയങ്ങാടി പ്രസംഗിച്ചു.