കോഴിക്കോട് : ആശയം ബുക്‌സ് 2024ലെ ബഷീർ സ്മാരക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നോവൽ, കഥാസമാഹാരം, കവിതാസമാഹാരം, പഠനം, ജീവചരിത്രം എന്നീ അഞ്ച് വിഭാഗങ്ങളിലായി പതിനാറ് പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. വി.ജി തമ്പി,സബീന എം. സാലി,സബാഹ, ബിജോ ജോസ് ചെമ്മാന്ത്ര,പദ്മ,
അമൽ ഫെർമിസ്,സബീന ഷാജഹാൻ,അഷിബ ഗിരീഷ്,ഡോ.സി.എൻ.ബാലകൃഷ്ണൻ നമ്പ്യാർ തുടങ്ങിയവർക്കാണ് പുരസ്‌കാരമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽപറഞ്ഞു. ആശയം ബുക്‌സ് അദ്ധ്യക്ഷനും ചീഫ് എഡിറ്ററുമായ പ്രൊഫ. എം.കെ. സാനുവിന്റെ മേൽനോട്ടത്തിലാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. വാർത്താസമ്മേളനത്തിൽ ആശയം ബുക്‌സ് ഡയറക്ടറും എഡിറ്ററുമായ വി.വി.എ. ശുക്കൂർ, കൺസൾട്ടേറ്റീവ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ വലിയവീട്ടിൽ, അംഗം ഖാദർ പാലാഴി എന്നിവർ സംബന്ധിച്ചു.