kunnamangalamnews
എയ്ഡഡ് സ്കൂൾ മാനേജേഴ്‌സ് അസോസിയേഷൻ ജില്ലാ മാനേജേഴ്സ് മീറ്റ് അരവിന്ദാക്ഷൻ മണ്ണൂർ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളിൽ വർഷങ്ങളായി തീരുമാനമാവാതെ കെട്ടിക്കിടക്കുന്ന ഫയലുകൾ ജില്ലാതലത്തിൽ അദാലത്ത് നടത്തി തീർപ്പണമെന്ന് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ജില്ലാ സ്പെഷ്യൽ കൺവെൻഷൻ (മാനേജേഴ്സ് മീറ്റ് ) ആവശ്യപ്പെട്ടു. കൺവെൻഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ മണ്ണൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പൂമംഗലം അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.പി രാജീവൻ കച്ചേരി മുഖ്യപ്രഭാഷണം നടത്തി. ഭാസ്കരൻ, പി.കെ അൻവർ, സബീലുദീൻ , അഭിലാഷ് പാലാഞ്ചേരി, പി ഡി ഹുസ്സൈൻ കുട്ടി ഹാജി,അബ്ദുല്ല മേലടി, ഹനീഫ, രാജേഷ് എന്നിവർ പ്രസംഗിച്ചു.