kunnamangalma-news
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവനും കാർഷിക കർമ്മ സേനയും സംയുക്തമായി നടത്തുന്ന ഞാറ്റുവേല ചന്തയും കർഷക സഭയും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവനും കാർഷിക കർമ്മസേനയും സംയുക്തമായി നടത്തുന്ന ഞാറ്റുവേലചന്തയും കർഷകസഭയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാർഷിക വികസന സമിതി അംഗം എം.കെ.മുഹമ്മദ് വൃക്ഷത്തൈകൾ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.കെ. ശ്രീവിദ്യ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു.സി. പ്രീതി, വാർഡ് മെമ്പർ കൗലത്ത്, കാർഷിക കർമ്മ സേന പ്രസിഡന്റ് ശ്രീനിവാസൻ, സെക്രട്ടറി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ ജെ.ദീപ സ്വാഗതവും അസിസ്റ്റൻറ് കൃഷി ഓഫീസർ എം.രൂപേഷ് നന്ദിയും പറ‌ഞ്ഞു.