കുന്ദമംഗലം: മലബാറിലേക്ക് പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കുരുവട്ടൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ സമരസംഗമം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമൻ ഉദ്ഘാടനംചെയ്തു. മൂന്ന് അലോട്ട്മെന്റ് കഴിഞ്ഞിട്ടും ഫുൾ എ പ്ലസ് കിട്ടിയ ആയിരക്കണക്കിന് കുട്ടികൾ ഇന്നും സ്കൂളിന്റെ പുറത്താണെന്നും മദ്യഷാപ്പ് അനുവദിക്കാൻ കാണിക്കുന്ന ആവേശത്തിന്റെ ഒരു ശതമാനമെങ്കിലും പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുന്നതിൽ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമദ് അദ്ധ്യക്ഷത വഹിച്ചു. ശ്രീജിത്ത് കുരുവട്ടൂർ മുഖ്യപ്രഭാഷണം നടത്തി. അക്കിനാരി മുഹമ്മദ്,കെ എം ചന്ദ്രൻ,മായിൻ, സത്യനാരായണൻ, ജലീൽ ചെറുവറ്റ, കെ സി ചന്ദ്രൻ, മുഹമ്മദ് മച്ചക്കുളം, നിസാർ പറമ്പിൽ,എ.പി.മാധവൻ,അഡ്വ.നൂറുദ്ദീൻ,റഷീദ് പോല്ലൂർ,റിയാസ് പോലൂർ,ടി.മുഹസ്സിൻ പ്രസംഗിച്ചു.