മേപ്പയ്യൂർ: മലബാറിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ ഉപരി പഠനത്തിന് വേണ്ടി പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ. യു.ഡി.എഫ് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവുമ്മൽ അലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ദുൽഖിഫിൽ മുഖ്യപ്രഭാഷണം നടത്തി. ഇ.അശോകൻ , കെ.പി രാമചന്ദ്രൻ, ഇ.കെ ബാലകൃഷ്ണൻ നമ്പ്യാർ, മുനീർ കുളങ്ങര, ടി.പി അസീസ്, അർഷാദ് മുടിലിൽ, എം.പി ബാലൻ, പി.പി റഫീഖ്, മുണ്ടിയത്ത് കുഞ്ഞമ്മദ്, ജിഷ മാടായി, സി.കെ അസീസ്, സി.എ നൗഷാദ് , ആദിൽ മുണ്ടിയത്ത്, എ കെ കുട്ടികൃഷ്ണൻ പ്രസംഗിച്ചു.