sathi
ബഷീർ ദിനത്തിനായി ഒരുങ്ങുന്ന ബഷീറിന്റെ ബേപ്പൂരിലെ വസതിയായ വൈലാൽ

ബേപ്പൂർ: കഥയുടെ സുൽത്താന്റെ സ്മരണ പുതുക്കാൻ വൈലാലും മാങ്കോസ്റ്റിനും ഒരുങ്ങുകയാണ്. ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമ വാർഷിക ദിനമായ നാളെ ബേപ്പൂരിലെ വസതിയായ വൈലാലിൽ സാംസ്ക്കാരിക സംഗമം നടക്കും. സാംസ്കാരിക സംഗമം രാവിലെ 10 30 ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ബഷീറിന്റെ കുടുംബം ഒരുക്കുന്ന പരിപാടിയിൽ ബഷീറിന്റെ ബാല്യകാലസഖിയുടെ എൺപതാം പിറന്നാൾ പതിപ്പിന്റെ പ്രകാശനം നടക്കും. ലോക സഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങര ബഷീർ അനുസ്മരണഭാഷണം നടത്തും. രവി ഡി.സി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. ഉച്ചയ്ക്ക് 3 മണിക്ക് ശേഷം കേരള യൂത്ത് അലൈവിന്റെ കീഴിൽ ഭിന്നശേഷി കുട്ടികളുടെ വിവിധ ബഷീർ കഥകളും , കലാപരിപാടികളും അരങ്ങേറും. സംസ്ഥാന ഭിന്നശേഷി അവാർഡ് ജേതാവ് അമൽ ഇക്ബാൽ ഭിന്നശേഷി സംഗമം ഉദ്ഘാടനം ചെയ്യും. മാന്ത്രികൻ പ്രദീപ് ഹുഡിനോ മുഖ്യാതിഥിയായി പങ്കെടുക്കും.