photo
കാക്കൂർ പൊലീസ് സ്റ്റേഷന് സമീപം സ്വകാര്യ ബസ് നിയന്തണം വിട്ട് മതിലിലിടിച്ച നിലയിൽ

കാക്കൂർ: കാക്കൂർ പൊലീസ് സ്റ്റേഷന് സമീപം സ്വകാര്യബസ് വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി അപകടം. അമിത വേഗതയിൽ വന്ന ബസ് നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. കുറുമ്പൊയിൽ,

ബാലുശ്ശേരി,കോഴിക്കോട് റൂട്ടിലോടുന്ന ഇത്യാട് ചാനൽ2 ബസാണ് അപകടത്തിൽപെട്ടത്. ഒരു സ്ത്രീയടക്കം നിരവധി പേർക്ക് പരിക്കുപറ്റി. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയാണ് അപകടം. കോഴിക്കോട് നിന്ന് ബാലുശ്ശേരിയിലേക്ക് വരികയായിരുന്നു ബസ്.

കാക്കൂകുഴിയിൽ അയിഷ മൻസിലിൽ അബൂബക്കറിന്റെ വീടിന്റെ മതിലാണ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെങ്ങ്, മാവ് എന്നിവ മുറിഞ്ഞുവീണു. മുറിഞ്ഞ മരം തൊട്ടടുത്ത കടയുടെ മുകളിലേക്കാണ് പതിച്ചത്. എ.എസ്‌.ഐ കെ.കെ.ലിനീഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തി. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.