കടലുണ്ടി: ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ഡേഫോഡിൽസ് കടലുണ്ടി നവധാര പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന് പൾസ് ഓക്സിമീറ്റർ അടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ നൽകി. നവധാരയിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡന്റ് രമീഷ് നവധാര വൈസ് പ്രസിഡന്റ് പി. അബൂബക്കറിന് കൈമാറി. രാധിക അഭിരാം, പൊന്നു വിനീഷ്, ജയചന്ദ്രൻ, ഡോ: അഭിറാം വിനീഷ്, മഹീന്ദ്രൻ,ജിതിൻ, പ്രസാദ്, സുധാകരൻ മണ്ണിൽ , പ്രദീപ് കടലുണ്ടി, ജയശ്രീ എ.വി. ബബിത തേ നേരി ശ്രീജ പച്ചാട്ട് സുമതി.പി എന്നിവർ പങ്കെടുത്തു. നവധാര സെക്രട്ടറി യൂനുസ് കടലുണ്ടി സ്വാഗതവും വെൺമണി ഹരിദാസ് നന്ദിയും പറഞ്ഞു.