കോഴിക്കോട്: കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ യാത്രാദുരിതം പരിഹരിക്കുന്നതിന് മലബാർ ഡെവലപ്‌മെന്റ് കൗൺസിലും കോൺഫെഡറേഷൻ ഓഫ് റെയിൽ യൂസേഴ്സ് അസോസിയേഷൻ കേരള റീജിയനും സംയുക്തമായി സമർപ്പിച്ച നിവേദനം റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ കേരളത്തിൽ റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹ്മാൻ റെയിൽവേ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറി.
ഷൊർണൂർ കണ്ണൂർ സ്‌പെഷ്യൽ ട്രെയിൻ കാസർകോട്ടേക്ക് നീട്ടുക, മുതിർന്ന പൗരന്മാരുടെ യാത്രാനിരക്കിളവ് പുനസ്ഥാപിക്കുക തുടങ്ങിയ 12 ഓളം പ്രധാന ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്.
സംഘടനാഭാരവാഹികളായ ഭാരവാഹികളായ ഷെവ.സി. ഇ. ചാക്കുണ്ണി, എ. ശിവശങ്കരൻ, അഡ്വ. എം. കെ. അയ്യപ്പൻ, എം. വി. കുഞ്ഞാമു എന്നിവരാണ് മന്ത്രിക്ക് നിവേദനം നൽകിയത്.