kunnamangalamnews
ജില്ലയിലെ മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള ജില്ലാ അവാർഡ് പെരിങ്ങളം ഗവ ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രിൻസിപ്പാൾ ഇ എസ്.സിന്ധു, എൻ എസ് എസ് സംസ്ഥാന കോഡിനേറ്റർ ഡോ.ജേക്കബ് ജോണിൽനിന്ന് ഏറ്റ് വാങ്ങുന്നു

കുന്ദമംഗലം: കോഴിക്കോട് ജില്ലയിലെ ഹയർ സെക്കൻഡറി മേഖലയിലെ മികച്ച പ്രവർത്തനം നടത്തുന്ന എൻ. .എസ് .എസ് യൂണിറ്റിനുള്ള ജില്ലാ അവാർഡ് പെരിങ്ങളം ഗവ ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റിന്. ഈ സ്ക്കൂളിലെ അദ്ധ്യാപകനായ പി.കെ സുധാകരനെ മികച്ച ക്ലസ്റ്റർ കൺവീനറായി തെരഞ്ഞെടുത്തു. നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹയർ സെക്കൻഡറി എൻ.എസ്.എസ് സംസ്ഥാന കോർഡിനേറ്റർ ഡോ.ജേക്കബ് ജോണിൽ നിന്ന് പ്രിൻസിപ്പൽ ഇ എസ്.സിന്ധു, പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ, അദ്ധ്യാപകനായ എസ്.സുജിത്ത്, വോളണ്ടിയർമാർ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. സാമൂഹ്യ,​ പാരിസ്ഥിതിക,​ പാലിയേറ്റിവ് സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ അവാർഡ്.