കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി മിനി മാരത്തോൺ മത്സരം സംഘടിപ്പിച്ചു. മേപ്പയ്യൂർ പോലീസ് സ്റ്റേഷന് സമീപം ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ ഒളിമ്പ്യൻ ജിൻസൺ ജോൺസൺ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു
മേപ്പയ്യൂർ: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനത്തിന്റെ അനുബന്ധപരിപാടിയായി മിനി മാരത്തോൺ മത്സരം സംഘടിപ്പിച്ചു. ഒളിമ്പ്യൻ ജിൻസൺ ജോൺസൺ ഫ്ലാഗ് ഓഫ് ചെയ്തു. മത്സരത്തിൽ സൈബർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷഫീർ ഒന്നാം സ്ഥാനവും ഡിസ്ട്രിക് ഹെഡ്ക്വാർട്ടറിലെ സിവിൽ പൊലീസ് ഓഫീസർ ബേബി രണ്ടാം സമ്മാനവും ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീലേഷ് മൂന്നാം സമ്മാനവും നേടി. ഡിസ്ട്രിക് ഹെഡ്ക്വാർട്ടറിലെ വനിത എ.എസ്.ഐ ജമീലയും പങ്കെടുത്തു.ജില്ലാ സെക്രട്ടറി മുഹമ്മദ് പി അദ്ധ്യക്ഷത വഹിച്ചു. രഞ്ജിഷ് സ്വാഗതവും റസാക്ക് നന്ദിയും പറഞ്ഞു.