കടലുണ്ടി: കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ സ്വയം തൊഴിൽ വനിതാ ഗ്രൂപ്പ് സംരംഭങ്ങൾക്ക് സബ്‌സിഡി പ്രകാരം നടപ്പിലാക്കിയ മണ്ണൂർ വളവ് ഉദയം ഫ്ലോർ ആൻഡ് ഓയിൽ മിൽ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിത പൂക്കാടൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലുബൈന ബഷീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രേഷ്മ വെള്ളയ്ക്കോട് , കടലുണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കബീർ, കടലുണ്ടി ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഭക്തവത്സലൻ, കടലുണ്ടി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സനു.ടി,സിനി.കെ.ടി, ബീന എന്നിവർ പ്രസംഗിച്ചു.