നാദാപുരം: കൃഷി വകുപ്പും നാദാപുരം ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന ഞാറ്റുവേല ചന്തയ്ക്ക് നാദാപുരത്ത് തുടക്കം. നാദാപുരം കൃഷിഭവനിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. നാസർ അദ്ധ്യക്ഷത വഹിച്ചു. വാഴക്കന്ന്, വിവിധയിനം പച്ചക്കറി വിത്തുകൾ എന്നിവ ചന്തയുടെ ഭാഗമായി വിതരണം ചെയ്യും. എം.സി. സുബൈർ, ജനിത ഫിർദൗസ്, സി.എച്ച്. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ അശ്വതി വിനോദ് സ്വാഗതവും കൃഷി അസിസ്റ്റന്റ് പി.സീമ നന്ദിയും പറഞ്ഞു.എടച്ചേരിയിൽ ഞാറ്റുവേല ചന്ത ഗവ ആയുർവേദ ഡിസ്പെൻസറി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പത്മിനി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാജൻ അദ്ധ്യക്ഷത വഹിച്ചു.