sea

കോഴിക്കോട്: കടലാക്രമണം ശക്തമായതോടെ തീരദേശവാസികൾ ആശങ്കയിൽ. സൗത്ത് ബീച്ച്, ചാപ്പയിൽ ഭാഗങ്ങളിൽ കടൽക്ഷോഭം മൂലം ശക്തമായ തിരമാലകൾ അടിച്ച് വീടുകളിൽ വെള്ളം കയറി. വെള്ളയിൽ നിറുത്തിയിട്ടിരുന്ന ബോട്ട് കടൽക്ഷോഭം കാരണം തകർന്നു. ഇവിടെ വീടുകളിൽ വെള്ളം കയറുന്നുണ്ട്.

തീരദേശങ്ങളിലെ കടൽഭിത്തികൾ മിക്കതും തകർന്ന അവസ്ഥയിലാണ്. കഴിഞ്ഞ വർഷം തകർന്ന കടൽഭിത്തികളൊന്നും പുനർനിർമ്മിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ തിരയാണ് അടിക്കുന്നത്. കടലാക്രമണം ശക്തമായാൽ വലിയ ദുരന്തമാണ് നേരിടേണ്ടി വരിക. സ്വന്തം വീട്ടിൽ ഭീതിയില്ലാതെ ഉറങ്ങാൻ സൗകര്യമൊരുക്കണമെന്ന് എല്ലാ കാലവർഷക്കാലത്തും അധികാരികളെയും ജനപ്രതിനിധികളെയും അറിയിക്കുന്നുണ്ടെങ്കിലും ഇതുവരെയും പരിഹാരമുണ്ടായിട്ടില്ല.

പുതിയാപ്പ മുതൽ കോതിപ്പാലം വരെ തീരദേശത്ത് ഗാബിയോൺ പദ്ധതി പ്രകാരം കെട്ടിയ കടൽഭിത്തികൾ മിക്ക ഭാഗങ്ങളിലും തകർന്ന അവസ്ഥയിലാണ്. മദ്രാസ് ഐ.ഐ.ടിയുടെ രൂപകൽപ്പനയിൽ കയറുകൊണ്ട് നിർമ്മിച്ച വലയിൽ ഗാബിയോൺസ് കല്ലുകൾ നിറച്ചായിരുന്നു ഭിത്തി കെട്ടിയത്. കയറുകൾ പൊട്ടി കരങ്കല്ലുകളെല്ലാം പലവഴിക്കായി.

ശക്തമായി തിരയടിക്കുമ്പോൾ കടൽഭിത്തിയുള്ള പ്രദേശങ്ങളിൽ പോലും ഭിത്തിക്ക് മുകളിലൂടെ വെള്ളം തീരത്തേക്ക് കയറും. ബേപ്പൂർ, ഗോതീശ്വരം ഭാഗങ്ങളിലെല്ലാം ആശങ്ക ഉയരുന്നുണ്ട്. പയ്യാനക്കൽ, കപ്പക്കൽ, കോയവളപ്പ്, ആനമാട്, ചാമുണ്ടി വളപ്പ് എന്നിവിടങ്ങളിലെല്ലാം തീരദേശവാസികൾ ആശങ്കയിലാണ്. ശക്തമായ കാറ്റിലും മഴയിലും വെള്ളംകയറി വീടുകൾ തകരുന്ന സാഹചര്യമാണിപ്പോൾ.

 തകർന്നതൊന്നും പുനർ നിർമ്മിക്കുന്നില്ല

ഭട്ട് റോഡ് ബീച്ചിൽ കഴിഞ്ഞ വർഷം കടലാക്രമണത്തിൽ തകർന്ന ഭാഗങ്ങളിലൊന്നും ഇതുവരെ പുനർ നിർമ്മാണം ഉണ്ടായിട്ടില്ല. പാർക്കിൽ സ്ഥാപിച്ച വൈദ്യുത വിളക്കുകൾ ഉൾപ്പെടെ നിലംപൊത്തിയ അവസ്ഥയിൽ തുടരുകയാണ്. പാർക്കിനരികിലെ കരിങ്കൽഭിത്തിയും നിലത്ത് വിരിച്ച ഇന്റർലോക്കുകളുമെല്ലാം തകർന്ന് കിടക്കുകയാണ്.

കാ​റ്റി​ലും​ ​ക​ട​ലാ​ക്ര​മ​ണ​ത്തി​ലും​ ​വ​ള്ളം​ ​ത​ക​ർ​ന്നു

കോ​ഴി​ക്കോ​ട്:​ ​വെ​ള്ള​യി​ൽ​ ​ഫി​ഷിം​ഗ് ​ഹാ​ർ​ബ​റി​ൽ​ ​നി​ർ​ത്തി​യി​ട്ടി​രു​ന്ന​ ​വ​ള്ളം​ ​കാ​റ്റി​ലും​ ​ക​ട​ലാ​ക്ര​മ​ണ​ത്തി​ലും​ ​ത​ക​ർ​ന്നു.​ ​തോ​പ്പ​യി​ൽ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ഹ​നീ​ഫ​യു​ടെ​യും​ ​ഷി​ഹാ​ബി​ന്റെ​യും​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​മ​ദ്ഹ് ​വ​ള്ള​മാ​ണ് ​മ​റി​ഞ്ഞ​ത്.​ ​മ​ത്സ്യ​ ​ബ​ന്ധ​ന​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ഉ​പ​യോ​ഗ​ ​ശൂ​ന്യ​മാ​യി.​ ​ഒ​രു​ ​കോ​ടി​യോ​ളം​ ​രൂ​പ​യു​ടെ​ ​ന​ഷ്ട​മു​ണ്ടാ​യ​താ​യി​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​പ​റ​ഞ്ഞു.​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​യു​ണ്ടാ​യ​ ​കാ​റ്റി​ലാ​ണ് ​വ​ള്ളം​ ​ത​ക​ർ​ന്ന​ത്.​ ​മ​ത്സ്യ​ ​ബ​ന്ധ​നം​ ​ക​ഴി​ഞ്ഞ് ​ഹാ​ർ​ബ​റി​ൽ​ ​നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു​ ​വ​ള്ളം.​ ​ഇ​രു​മ്പ് ​ദ​ണ്ഡി​നോ​ട് ​കെ​ട്ടി​യി​ട്ട​ ​വ​ള്ളം​ ​ചു​ഴ​യി​ലി​ൽ​ ​മ​റി​യു​ക​യാ​യി​രു​ന്നു.​ ​സ​മീ​പ​ത്താ​യി​ ​മ​റ്റു​ ​വ​ള്ള​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​ഈ​ ​വ​ള്ളം​ ​മാ​ത്ര​മാ​ണ് ​ത​ക​ർ​ന്ന​ത്.