img
കെ.കരുണാകരൻ അനുസ്മരണം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: ഭരണാധികാരികൾ ഇന്ന് ജനങ്ങളെ നേതാക്കളിൽ നിന്ന് അകറ്റി നിർത്തുമ്പോൾ കരുണാകരൻ ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ച് അവരെ ചേർത്തു നിർത്തുകയാണ് ചെയ്തതെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ കെ.കരുണാകരൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സതീശൻ കുരിയാടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി കരുണൻ, പി.അശോകൻ, കൂടാളി അശോകൻ, വി.കെ പ്രേമൻ, പി.എസ് രൻജിത്ത് കുമാർ, പി.ടി.കെ നജ്മൽ. പി.കെ പുഷ്പവല്ലി, എം.ഷഹനാസ്, ബാലഗോപാലൻ, പി.കെ ലത്തീഫ്, കല്ലറക്കൽ, രമേശൻ ടി കെ, സജിത്ത് മാരാർ തുടങ്ങിയവർ പ്രസംഗിച്ചു.