കുന്ദമംഗലം: കാരന്തൂർ മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ പി.ടി.എയുടെയും മാനേജ്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ അനുമോദിച്ചു. സ്കൂൾ മാനേജർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അനുമോദന പ്രഭാഷണം നടത്തി. വി.എം റശീദ് സഖാഫി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മിസ്തഹ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ കൾച്ചറൽ ക്ലബ് ഉദ്ഘാടനവും നടന്നു. ഉനൈസ് മുഹമ്മദ്, മുഹമ്മദലി സഖാഫി വള്ളിയാട്, അക്ബർ ബാദുഷ സഖാഫി, കെ കെ.ഷമീം,കെ എം.ഫിറോസ് ബാബു, മൂസക്കോയ, മുഹമ്മദ് ഷാജി, മർസൂഖ് സഅദി, എ.റശീദ്, കെ.കെ ഇസ്മാഈൽ പ്രസംഗിച്ചു.