darna
darna

തിരുവമ്പാടി : കൃഷിഭവൻ മുഖേനയുള്ള പച്ചത്തേങ്ങ സംഭരണം നിറുത്തിവച്ചതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവമ്പാടി കൃഷിഭവന് മുമ്പിൽ ധർണ നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ബോസ് ജോക്കബ് ഉദ്ഘാടനം ചെയ്തു. ഷിജു ചെമ്പനാനി അദ്ധ്യക്ഷത വഹിച്ചു. സണ്ണി കാപ്പാട്ട്മല, മനോജ് സെബാസ്റ്റ്യൻ വാഴേപ്പറമ്പിൽ, ടി.ജെ കുര്യാച്ചൻ, ബിന്ദു ജോൺസൺ, സജോ പടിഞ്ഞാറെകൂറ്റ്, ജിതിൻ പല്ലാട്ട്, ഗോപിനാഥൻ മുത്തേടത്ത്, ജുബിൻ മണ്ണുകുശുമ്പിൽ, ബേബിച്ചൻ കൊച്ചു വേലിക്കകത്ത്, സോണി മണ്ഡപത്തിൽ, ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, മേഴ്സി പുളിക്കാട്ട്, ജോർജ് പാറേക്കുന്നത്ത്, സുന്ദരൻ എ.പ്രണവം, സജിമോൻ കൊച്ച്പ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.