വടകര: ലോക ചക്കദിനത്തോടനുബന്ധിച്ച് ഓർക്കാട്ടേരി എം. ഇ. എസ് പബ്ലിക് സ്കൂളിൽ വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ ചക്ക മഹോത്സവം സംഘടിപ്പിച്ചു. മഹാരോഗത്തിന് പ്രതിരോധം തീർക്കാൻ ചക്ക ഫലപ്രദമാണെന്ന വിദഗ്ദ്ധരുടെ അറിയിപ്പുകൾ വിദ്യാർത്ഥികൾക്ക് അറിവ് നൽകുന്നതായി. സ്കൂൾ കാന്റീനിലെ ജീവനക്കാർ കഴിഞ്ഞ വറുതിക്കാലത്തെ ചക്കയുടെ പ്രാധാന്യം പങ്കുവച്ചു. മാനേജർ കെ.കെ. മൊയ്തു പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സുനിൽ കുഞ്ഞീത്തയ്യിൽ, വൈസ് പ്രിൻസിപ്പൽ മുജീബ് റഹ്മാൻ, പ്രധാനദ്ധ്യാപിക സുജയ സുരേന്ദ്രൻ പങ്കെടുത്തു. ചക്കവിഭവമുണ്ടാക്കി വിതരണം ചെയ്തു. നാളെയ്ക്കൊരു ചക്ക എന്ന ആശയം കുട്ടികളിലെത്തിക്കാൻ പ്ലാവിൻ തൈകൾ നട്ട് സ്കൂൾ മാതൃകയായി