ബേപ്പൂർ : ബഷീർ ഓർമ്മദിനത്തിൽ യൂത്ത് അലൈവിന്റെ കീഴിലുള്ള വിങ്സ് അലൈവിന്റെ ഭിന്നശേഷി സംഗമം വൈലാലിൽ നടന്നു. മോട്ടിവേറ്റർ അമൽ ഇക്ബാൽ ഉദ്ഘാടനം ചെയ്തു. വി.പി. മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായി. മജീഷ്യൻ പ്രദീപ് ഹുഡിനോ മുഖ്യാതിഥിയായി. അനീസ് ബഷീർ,ഷാഹിന ബഷീർ,വി.ആർ. അജയൻ ,ഒ.കെ.മൻസൂർ അലി, ഫൈസൽ കൊല്ലോളി,ഹിസ മെഹബൂബ് പുളിക്കൽ എന്നിവർ പ്രസംഗിച്ചു. മലാപ്പറമ്പ് ഇഖ്റ തണൽ സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ ബഷീർ കൃതികളുടെ സംഗീതാവിഷ്കാരം, ബഷീർ മാല അവതരണം എന്നിവ നടന്നു. ഗീത കൊടുങ്ങല്ലൂർ ടീം ബഷീർ കഥ അഭിനയിച്ചു, ഗാനവിരുന്നിന് മുഹ്സിന നൂറുൽ ആമീൻ, ഷഹജ,സലീം പുളിക്കൽ നേതൃത്വം നൽകി.