meeting
ജനറൽ ബോഡി

വടകര: ഓർക്കാട്ടേരി എൽ.പി സ്കൂൾ പി.ടി.എ ജനറൽ ബോഡി യോഗം ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി മിനിക ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ടി.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. എൽ.എസ്.എസ് വിജയികളെയും പൂർവ വിദ്യാർത്ഥികളായ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 145ാം റാങ്ക് നേടിയ റന ഫാത്തിമ, എം.ബി.ബി.എസ് ബിരുദം നേടിയ ഡോ.അഞ്ചു, യുവകവയിത്രി ദേവനന്ദ വിജേഷ് എന്നിവരെ അനുമോദിച്ചു. സ്കൂൾ മാനേജർ പി.എം നാണു, ബിജു മുക്കാട്, പ്രധാനാദ്ധ്യാപിക കെ.ബീന, പി. ജയചന്ദ്രൻ, സി അനു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ബിജു മുക്കാട്ട്( പ്രസിഡന്റ്), കെ.എം. സുബീഷ് ( വൈസ് പ്രസിഡന്റ്), അജിത്ത് ഞാറ്റോത്തിൽ( ട്രഷറർ),സി.അനു( പ്രസിഡന്റ് മദർ പി.ടി.എ).