മേപ്പയ്യൂർ: മേപ്പയ്യൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴ്പ്പയൂർ ശാഖ ഇന്ന് രാവിലെ 10ന് മുൻമന്ത്രി ടി.പി രാമകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആദ്യനിക്ഷേപം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ സ്വീകരിക്കും. സ്ട്രോംഗ് റൂം ഉദ്ഘാടനം കൊയിലാണ്ടി അസി. രജിസ്ട്രാർ ജി ഗീതാനന്ദനും ജി.ഡി.എസ് ഉദ്ഘാടനം സഹകരണസംഘം യൂണിറ്റ് ഇൻസ്പെക്ടർ കെ.വി മനോജ് കുമാറും നിർവഹിക്കും. പ്രൈമറി കോ -ഓപ്പറേറ്റീവ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനയത്ത് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് പി.ബാലൻ, വൈസ് പ്രസിഡന്റ് എൻ.കെ .ബാലകൃഷ്ണൻ , കെ.വി.നാരായണൻ, ഇ.എം. ശങ്കരൻ, കെ.സി.രന്യ, ബ്രാഞ്ച് മാനേജർ ഇൻചാർജ് സുനിൽ ഓടയിൽ എന്നിവർ പങ്കെടുത്തു.