ബാലുശ്ശേരി: യൂത്ത് കോൺഗ്രസ് ബാലുശ്ശേരി മണ്ഡലം യംഗ് ഇന്ത്യ ലീഡേഴ്സ് മീറ്റ് ഗ്രീൻ അരീന ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിജിത്ത് ഉണ്ണികുളം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബിൻ വർക്കി, ഒ.ജെ.ജനീഷ്, അനു താജ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, അരുൺ ദേവ്, അബ്ദുൽ റഷീദ്, വൈശാഖ് കണ്ണൊറ, കെ.എം രബിൻലാൽ, അഭിന കുന്നോത്ത്, ഫഹദ് കുറുമ്പൊയിൽ, കെ.ബാലകൃഷ്ണക്കിടാവ്, കെ. രാമചന്ദ്രൻ, ടി. എം. വരുൺകുമാർ, സുദിൻ സുരേഷ്, ബഗീഷ് ലാൽ, ഷീജ കായണ്ണ എന്നിവർ പ്രസംഗിച്ചു.