കോഴിക്കോട്: തൃശ്ശൂർ മേയർ എം.കെ. വർഗീസിനെ വീണ്ടും പ്രശംസിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വർഗീസിനെ പോലെ ഉയർന്ന ചിന്താഗതിയും വികസന കാഴ്ചപ്പാടുകളുമുള്ള ഭരണകർത്താക്കൾ ഉയർന്നു വരട്ടെയെന്ന് സുരേഷ് ഗോപി പറഞ്ഞു. കോഴിക്കോട് ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനത്തിന്ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.