photo
ചെങ്ങുമല്ലി കൃഷിയുടെ മണ്ഡല തല ഉദ്ഘാടനം ബാലുശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ഓണത്തിന് പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി കൃഷിയുമായി ബാലുശ്ശേരി മണ്ഡലം. മഞ്ഞപ്പുഴ രാമൻപുഴ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെയും എം.എൽ.എയുടെയും നേതൃത്വത്തിൽ കൃഷിഭവന്റെ സഹായത്തോടെയാണ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. മണ്ഡലംതല ഉദ്ഘാടനം ബാലുശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ.അനിത നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രൂപ ലേഖ കൊമ്പിലാട് അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. ടി. പ്രസാദ്, കൃഷി അസി. ഡയറക്ടർ മുഹമ്മദ്‌ ഫൈസൽ എന്നിവർ പദ്ധതി വിശദീകരിച്ചു. ബാലുശ്ശേരി പഞ്ചായത്തിലെ മികച്ച കർഷകനായ ജനാർദ്ദനൻ പൂളപ്പറമ്പിലിന്റെ അര ഏക്കർ കൃഷി ഇടത്തിലാണ് ചെണ്ടുമല്ലി കൃഷി ആരംഭിക്കുന്നത്. കൃഷി ഓഫീസർ ശുഭശ്രീ സ്വാഗതം പറഞ്ഞു.