meeting
സംഘാടകസമിതി രൂപീകരിച്ചു

മേപ്പയ്യൂർ: പുറക്കാമല സംരക്ഷണ സമിതിയുടെ ധനശേഖരണാർത്ഥം ആഗസ്റ്റ് 17 നടക്കുന്ന പായസ ചാലഞ്ചിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. കീഴ്പയ്യൂർ മണപ്പുറം മുക്കിൽ ചേർന്ന യോഗത്തിൽ വി.എ ബാലകൃഷ്ണൻ, കെ. സിറാജ് , വി.എം നാരായണൻ , അബ്ദുൾകരിം കോച്ചേരി, സുരേഷ് ബാബു , എന്നിവർ പ്രസംഗിച്ചു. ഇല്യാസ് ഇല്ലത്ത് അദ്ധ്യക്ഷത വഹിച്ചു . എം.എം.പ്രജീഷ് സ്വാഗതവും ടി.പി. വിനോദൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഇല്ലത്ത് അബ്ദുറഹ്മാൻ (ചെയർമാൻ), ബാബു കൊളക്കണ്ടി, എ.കെ.ബാലകൃഷ്ണൻ (വൈസ് ചെയർമാൻമാർ), എം.എം പ്രജീഷ് (ജനറൽ കൺവീനർ ), മേലാട്ട് നാരായണൻ , ഡി.കെ.മനു (ജോ. കൺവീനർമാർ), വി.പി. മോഹനൻ (ട്രഷറർ).