img
ബഷീർ ദിനാചരണത്തിൽ മേപ്പയിൽ എസ് ബി സ്കൂളിൽ കഥാപാത്രങ്ങൾ പുനർജനിച്ചപ്പോൾ

വടകര: വൈക്കം മുഹമ്മദ് ബഷീർ സ്മരണദിനത്തിൽ മേപ്പയിൽ എസ്.ബി. സ്കൂൾ വിദ്യാർത്ഥികൾ ബഷീർ കഥാപാത്രങ്ങളായി. മജീദും സുഹറയും പത്തുമ്മയും... തനിമ ചോരാതെ കുട്ടികൾ പകർന്നാടി. കഥകളുടെ സുൽത്താന്റെ കഥകളിലെ നാടകീയ മുഹൂർത്തങ്ങൾ കോർത്തിണക്കിയ രംഗാവിഷ്കാരം നടന്നു. സുൽത്താൻ കഥകളിലൂടെ എന്ന നാടകീയ രംഗാവിഷ്കാരം നടന്നു. നൂറിൽ പരം വിദ്യാർത്ഥികളിലൂടെ രംഗത്തെത്തിയ കഥാപാത്രങ്ങളോരോന്നും ബഷീർ കഥകളുടെ പുനരാഖ്യാനമായി. പാത്തുമ്മയുടെ ആട്, ന്റെ പ്പൂപ്പാക്കൊരാനേണ്ടാർന്ന്, ബാല്യകാലസഖി, പ്രേമ ലേഖനം തുങ്ങിയ കൃതികളിലെ കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും രംഗാവിഷ്കാരമായി പുന: സൃഷ്ടിക്കപ്പെട്ടു. ബഷീർ കഥാപാത്രങ്ങളായ പാത്തുമ്മയും സുഹറയും രാമൻ നായരും മജീദും കൊച്ചുത്രേസ്യയും പൊൻ കുരിശ് തോമയും ഉൾപ്പെടെ അരങ്ങിലെത്തിയത് കുട്ടികൾക്ക് നവ്യാനുഭവമായി.