വടകര: തണൽ ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രത്തിലെ 18 വയസ് കഴിഞ്ഞ കുട്ടികൾക്ക് ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ ദന്തൽ അസോസിയേഷൻ വടകര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ നാൽപതിലേറെ കുട്ടികൾ പങ്കെടുത്തു. ഐ.ഡി.എ വടകര സെക്രട്ടറി ഡോ.നിധിൻ പ്രഭാകർ അദ്ധ്യക്ഷത വഹിച്ചു. രക്ഷിതാക്കളുടെ പ്രതിനിധി ഡോ.ബിനീഷ്.ബി ബോധവത്കരണ ക്ലാസെടുത്തു. സി.ഡി.എച്ച് കൺവീനർ ഡോ.മുഹമ്മദ് ഷഹബാസ്, ഡോ.അശ്വതി സുഷാന്ത്, ഡോ.ഹരികൃഷ്ണൻ.എസ്, നൗഫൽ മണ്ടോടി, അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു. സ്പെഷ്യൽ എഡ്യുകേറ്റർസ് (സ്റ്റാഫ്) രമ്യ, നീതു, ഷിമ്മി, നിത്യ തുടങ്ങിയവർ പങ്കെടുത്തു. സെന്റർ ഇൻ ചാർജ് മുഹ്സിന സലാം സ്വാഗതം പറഞ്ഞു. ഭിന്നശേഷി കുട്ടികൾ നിർമ്മിച്ച ഉത്പന്നങ്ങൾ ഉടൻ വിപണിയിൽ എത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.