മുക്കം: വിവിധ മേഖലകളിൽ പുരസ്കാരങ്ങൾ നേടിയവരെ മുക്കം നഗരസഭ അനുമോദിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്കും അങ്കണവാടി ജീവനക്കാർക്കും യാത്രയയപ്പും നൽകി. നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. ഏഷ്യൻ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ ടീം അംഗങ്ങളായ എബിൻ എം ജോൺ, അഭിനന്ദ് ഗിരിഷ്, മികച്ച അങ്കണവാടി വർക്കർക്കുള്ള അവാർഡ് നേടിയ എം.ജി ഷിനി, ജില്ലയിലെ മികച്ച വർണക്കൂടിനുള്ള അവാർഡ് നേടിയ വെസ്റ്റ് ചേന്ദമംഗല്ലൂർ അങ്കണവാടിയിലെ വർണ്ണക്കൂട് പ്രവർത്തകർ എന്നിവരെയാണ് അനുമോദിച്ചത് . ഷൈല ആർ ദാസ്, മിനി ജോസ്, നിസാർ ഹസൻ, പി.ജെ.മേരി, സത്യവതി, കെ. പ്രേമ, യു.സൗമിനി, ഷീജ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.