 
കോഴിക്കോട്: തളി വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ നവീകരണ കലശത്തിന്റെ ഭാഗമായി ബിംബശുദ്ധി കലശാഭിഷേകം നടന്നു. രാവിലെ ഗണപതിഹോമത്തോടെ പൂജാ ചടങ്ങുകൾ ആരംഭിച്ചു. എൻ. ആർ.സുന്ദരേശ്വരന്റെ നേതൃത്വത്തിൽ ഭജന, ഹരികൃഷ്ണ വർമ്മയുടെ നേതൃത്വത്തിൽ സംഗീത ആരാധന എന്നിവയുണ്ടായി. ഇന്ന് വൈകിട്ട് ഡോ. സുദേവ് കൃഷ്ണശർമ്മയുടെ സോപാന സംഗീതം, വാക്കർഥ്. ജി. കൃഷ്ണന്റെ പാഠകം, സദ്ഗുരുകുലം വിദ്യാർത്ഥികളുടെ ഭക്തിഗാനസുധ എന്നിവ ഉണ്ടായിരിക്കും. 10ന് രാവിലെ 7.53 മണി മുതൽ 8.41 മണി വരെ നടക്കുന്ന പുന:പ്രതിഷ്ഠ ചടങ്ങ് നടക്കും. ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിപ്പാട്, പാടേരി ഇല്ലത്ത് സുനിൽകുമാർ നമ്പൂതിരിപ്പാട് എന്നിവർ കാർമികത്വം വഹിക്കും.