ffffffffff
ബി.ജെ.പി സൗത്ത് മണ്ഡലം സംഘടിപ്പിച്ച ശ്യാമപ്രസാദ് മുഖർജി അനുസ്മരണം കണ്ണഞ്ചേരി ശ്രീഗണേശ് കലാസമിതി ഹാളിൽ ബി. ജെ.പി.സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ബി.ജെ.പി സൗത്ത് മണ്ഡലം സംഘടിപ്പിച്ച ഡോ.ശ്യാമപ്രസാദ് മുഖർജി അനുസ്മരണം കണ്ണഞ്ചേരി ശ്രീഗണേശ് കലാസമിതി ഹാളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. ജനസംഘം സ്ഥാപക അദ്ധ്യക്ഷനും പ്രഥമ ഭാരത വ്യവസായ മന്ത്രിയുമായിരുന്ന ഡോ.ശ്യാമപ്രസാദ് മുഖർജി ദേശീയതയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച മഹാനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാവി തലമുറ മുഖർജിയെ കുറിച്ച് പഠിക്കാൻ തയ്യാറാകണമെന്ന് രഘുനാഥ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സി.പി.വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മേഖല ട്രഷറർ ടി.വി.ഉണ്ണികൃഷ്ണൻ, രമ്യ സന്തോഷ്, കെ.പി.ശിവദാസൻ, പി.കെ.അജിത്കുമാർ, പി.പ്രവീൺ ശങ്കർ, പി.രതീഷ്, സി.വേണു എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു.