മേപ്പയ്യൂർ: മേപ്പയ്യൂർ സർവീസ് സഹകരണ ബാങ്ക് കീഴ്പ്പയൂർ ശാഖ ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. ആദ്യനിക്ഷേപം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ സ്വീകരിച്ചു. സെക്രട്ടറി ഇൻ ചാർജ് കെ.സി.രന്യ റിപ്പോർട്ട് അവതരിപ്പിച്ചു.സ്ട്രോംഗ് റൂം ഉദ്ഘാടനം കൊയിലാണ്ടി അസിസ്റ്റന്റ് രജിസ്ട്രാർ ജി ഗീതാനന്ദനും ജി.ഡി.എസ് ഉദ്ഘാടനം സഹകരണസംഘം യൂണിറ്റ് ഇൻസ്പെക്ടർ കെ.വി മനോജ് കുമാറും നിർവഹിച്ചു. പ്രൈമറി കോ -ഓപ്പറേറ്റീവ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനയത്ത് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഭാസ്കരൻ കൊഴുക്കല്ലൂർ, സറീന ഒളോറ ,എൻ.കെ. ബാലകൃഷ്ണൻ, സുനിൽ ഓടയിൽ, ആർ. വി അബ്ദുള്ള, കെ. രാജീവൻ എന്നിവർ പ്രസംഗിച്ചു.