കുന്ദമംഗലം: വായനാപക്ഷാചരണത്തിന്റെ ഭാഗമായി പയമ്പ്ര അരുണോദയം വായനശാലയിൽ നടന്ന പുസ്തക സത്ക്കാരം നവ്യാനുഭവമായി. ബഹു ജനങ്ങളിൽ നിന്നും പ്രദേശത്തെ എഴുത്തുകാരിൽ നിന്നും സംഭാവനയായി ലഭിച്ച നൂറിൽപരം പുസ്തകങ്ങൾ ഏറ്റുവാങ്ങികക്കോടി കുരുവട്ടൂർ മേഖല സമിതി ലൈബ്രറി കൗൺസിൽ കൺവീനർ കെ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരിയും ഉള്ളൂർ അവാർഡ് ജേതാവുമായ ലക്ഷ്മി വാകയാട് മുഖ്യാതിഥിയായി. പ്രസിഡന്റ് എം. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം ശശികല പുനപ്പോത്തിൽ, കെ. ബാലകൃഷ്ണൻ,രാമചന്ദ്രൻ നായർ, ഷീബ സജിത്ത്, അനിഷ സുദേഷ്, അനിത ദേവരാജൻ, സുനജ എന്നിവർ പ്രസംഗിച്ചു. കെ.സി.ഭാസ്കരൻ സ്വാഗതവും അജേഷ് പൊയിൽതാഴം നന്ദിയും പറഞ്ഞു.