ബേപ്പൂർ : ക്ഷീര വികസന വകുപ്പ് മുഖേന നടത്തുന്ന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ല ഗുണനിയന്ത്രണ വിഭാഗവും നടുവട്ടം ക്ഷീരോത്പാദക സഹകരണ സംഘവും സംയുക്തമായി പാൽ ഗുണമേന്മ ബോധവത്കരണം സംഘടിപ്പിച്ചു. കോർപ്പറേഷൻ ടൗൺ പ്ലാനിംഗ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഗിരിജ അദ്ധ്യ ക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ ഗുണനിയന്ത്രണ ഓഫീസർ എൻ .ശ്രീകാന്തി, ക്ഷീര വികസന ഓഫീസർ ആബിന.പി.കെ, ഡയറി ഫാം ഇൻസ്പക്ടർ അക്ബർ ഷറീഫ് എന്നിവർ ക്ലാസെടുത്തു. നടുവട്ടം ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് ഉദയഭാനു സ്വാഗതവും ഷീജ കെ നന്ദിയും പറഞ്ഞു.