f

കൽപ്പറ്റ: കെ.പി.സി.സി നേതൃസംഗമം 16, 17 തീയതികളിൽ സുൽത്താൻ ബത്തേരി സപ്ത ഓഡിറ്റോറിയത്തിൽ നടക്കും. ഉപതിരഞ്ഞെടുപ്പുകൾ, പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകൾ, കെ.പി.സി.സി, ഡി.സി.സി പുനഃസംഘടന എന്നിവ ചർച്ചയാവും. കെ.പി.സി.സി ഭാരവാഹികൾ, കേരളത്തിലെ എ.ഐ.സി.സി അംഗങ്ങൾ, എം.പി, എം.എൽ.എമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, പോഷക സംഘടന സംസ്ഥാന അദ്ധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുക്കും.