വാണിമേൽ: വാണിമേൽ ഇസ്ലാം എഡുക്കേഷണൽ സൊസൈറ്റി പ്രതിഭകളായ വിദ്യാർത്ഥികളെ അനുമോദിച്ചു. വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പി. ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു. മദ്രസ പൊതു പരീക്ഷകളിലും വിവിധ സാഹിത്യ മത്സരങ്ങളിലും വിജയികളായ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.സുഹറ നിർവഹിച്ചു. വിദ്യാർത്ഥി സമാജം ഗാന സംവിധായകൻ ശരീഫ് നരിപ്പറ്റ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ജനറൽ സെക്രട്ടറി മുനീർ കെ. സി, കെ.എൻ.എം. ശാഖാ പ്രസിഡന്റ് സി.വി.മൊയ്തീൻ ഹാജി, മഹല്ല് സെക്രട്ടറി യാസർ പി.വി, അസ്‌ലം കളത്തിൽ എന്നിവർ പ്രസംഗിച്ചു. കെ.കെ. ഷൗക്കത്ത് സ്വാഗതവും കണ്ടിയിൽ മൂസ നന്ദിയും പറഞ്ഞു.