kmct
മുക്കം കെ.എം.സി.ടി

കോഴിക്കോട്: മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജ് കാമ്പസിൽ പ്രവർത്തിക്കുന്ന നാഷണൽ കോളേജ് ഓഫ് ഫാർമസിയ്ക്ക് (നാക്) എ ഗ്രേഡ് അംഗീകാരം. 10ന് വൈകിട്ട് മൂന്നിന് മുക്കം കെ.എം.സി.ടി ഓഡിറ്റോറിയത്തിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി നാക് അക്രഡിറ്റേഷൻ സിർട്ടിഫിക്കറ്റ് സമർപ്പിക്കും. അടിസ്ഥാന സൗകര്യ വികസനം, അദ്ധ്യാപകനിലവാരം, വിവിധങ്ങളായ ഗവേഷണ ഫലം, അക്കാഡമിക് മികവ് എന്നിവയുൾപ്പെടെ പരിശോധിച്ചാണ് നാക് എ ഗ്രേഡ് ലഭിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് കെ.എം.സി.ടി നടത്തിവരുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് നേട്ടത്തെ കാണുന്നതെന്ന് കെ.എം.സി.ടി സ്ഥാപക ചെയർമാൻ ഡോ. കെ. മൊയ്തു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രിൻസിപ്പൽ സുജിത്ത് വർമ, അഖിൽ ഹരി, കെ.എൻ.സലിം എന്നിവർ പങ്കെടുത്തു.