കോഴിക്കോട്: സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ പൂർത്തിയായിട്ടും മതിയായ പ്ലസ് വൺ സീറ്റുകളും ബാച്ചുകളും അനുവദിക്കാത്ത സർക്കാർ നയത്തിൽ പ്രതിഷേധിച്ച് എസ് .ഡി.പി.ഐ ജില്ലാ നേതാക്കൾ നാളെ സത്യാഗ്രഹം ഇരിക്കും.
രാവിലെ 10ന് സംസ്ഥാന പ്രവർത്തക സമിതി അംഗം മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്യും. ജില്ലയിൽ 2307 വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പഠനത്തിന് അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിവേചന നിലപാട് അവസാനിപ്പിച്ച് കേരളത്തിലെ ഏതു ഭാഗ ത്തുള്ള വിദ്യാർത്ഥിക്കും പഠിക്കാനുള്ള സൗകര്യമൊരുക്കാൻ സർക്കാർ തയ്യാറാകണം. വാർത്താസമ്മേളനത്തിൽ ജില്ല വൈസ് പ്രസിഡന്റ് കെ.അബ്ദുൽ ജലീൽ സഖാഫി, ജില്ലാ സെക്രട്ടറി കെ.ഷെമീർ, സൗത്ത് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷിജി എന്നിവർ പങ്കെടുത്തു.