ഫറോക്ക്: ജില്ലയിലെ മുഴുവൻ പഞ്ചായത്ത് - മുൻസിപ്പാലിറ്റികളിലും തെരുവുകച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും നൽകുന്നതിൻ്റെ മുന്നോടിയായി സർവേ നടത്താനും നിയമാനുസൃതം പ്രാദേശിക വെൻറിംഗ് കമ്മിറ്റികൾ രൂപീകരിക്കാനും വേണ്ട അടിയന്തര നടപടികളെടുക്കണമെന്ന് കോഴിക്കോട് ജില്ലാ ഉന്തുവണ്ടി പെട്ടിക്കട തൊഴിലാളി യൂണിയൻ ( എ.ഐ.ടി.യു.സി) ജനറൽ ബോഡി യോഗം അധികൃതരോടാവശ്യപ്പെട്ടു.
സപ്തoബർ 28, 29 ന് നടക്കുന്ന എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ കൗൺസിൽ യോഗം വിജയിപ്പിക്കാനും തീരുമാനിച്ചു. നരിക്കുനി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടരി പി.വി. മാധവൻ പുതിയ മെമ്പർ മാർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. മുത്തുക്കോയ തങ്ങൾ, കെ.പി. ഹുസ്സൈൻ, ഷമീർ, ഗിരീശൽ എന്നിവർ പ്രസംഗിച്ചു.