കോഴിക്കോട്: നോർത്ത് നിയോജക മണ്ഡലത്തിലെ പാവങ്ങാട് റെയിൽവേ ഓവർബ്രിഡ്ജ് യാഥാർത്ഥ്യമാകുന്നു. മേൽപ്പാലം നിർമാണത്തിനും ഭൂമി ഏറ്റെടുക്കുന്നതിനുമായി 12.82 കോടി രൂപ ധനകാര്യ വകുപ്പ് അനുവദിച്ചു. സ്ഥലമെടുപ്പു നടപടികൾ പൂർത്തിയാകാത്തതിനാൽ റെയിൽവേയുടെ ഭാഗത്ത് മാത്രം നിർമ്മാണം നടത്തിയ നിലയിലായിരുന്നു മേൽപ്പാലം. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നടത്തിയ ഇടപെടലാണ് ഫണ്ട് അനുവദിക്കുന്നതിന് സഹായമായത്. വിഷയം നിയമസഭയിൽ ഉന്നയിക്കുകയും പൊതുമരാമത്ത്, ധനകാര്യ മന്ത്രിമാരെ നേരിൽ കണ്ട് നടപടികൾ വേഗത്തിലാക്കുകയുമായിരുന്നു. അടിയന്തരമായി സ്ഥലം ഏറ്റെടുത്ത് മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ പ്രദേശവാസികളുടെ ഏറെ കാലത്തെ ആവശ്യമാണ് യാഥാർഥ്യമാവും.