ivdas
ഐ.വി.ദാസ് അനുസ്മരണം

കോഴിക്കോട്: വായനാ പക്ഷാചരണ സമാപന ദിനത്തിൽ തിരുത്തിയാട് ദേവീ സഹായം റീഡിംഗ് റൂ ആൻഡ് ലെെബ്രറി ഐ.വി. ദാസിനെ അനുസ്മരിച്ചു. കോർപ്പറേഷൻ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. വായനശാല നടത്തിയ ചങ്ങാതികൂട്ടം പരിപാടിയിൽ പങ്കെടുത്തവർക്ക് അഡ്വ. മഞ്ചേരി സുന്ദർ രാജ് സമ്മാനങ്ങൾ വിതരണം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി.സുരേന്ദ്രനാഥൻ അനുസ്മരണ പ്രസംഗം നടത്തി. വായനശാല പ്രസി. ടി.പ്രേംനാഥ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം. ദയാനന്ദൻ, ശ്രീധരൻ കുറുങ്ങോട്, സി.എം.ഗോപാലകൃഷ്ണൻ, ബാലവേദി പ്രസി. ദേവ് തേജസ് എന്നിവർ പ്രസംഗിച്ചു. വായനശാല സെക്രട്ടറി പി. ശിവാനന്ദൻ സ്വാഗതവും ജോ. സെക്രട്ടറി എൻ.കെ.രാജൻ നന്ദിയും പറഞ്ഞു.