കുറ്റ്യാടി: ഗ്രാമ പഞ്ചായത്തുകളെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കായക്കൊടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.ബിജു അദ്ധ്യക്ഷത വഹിച്ചു. കോരംങ്കോട്ട് ജമാൽ, കോരംങ്കോട്ട് മൊയ്തു, ഒ.പി മനോജ്., ഇ.ലോഹിതാക്ഷൻ, ഒ.രവീന്ദ്രൻ, പി.പി.മൊയ്തു, സന്ധ്യാ കരണ്ടോട്, പത്മനാഭൻ കരണ്ടോട്, സജിഷ എടക്കുടി, ഷമീന കെ.കെ, എൻ, കെ ,ഫിർദൗസ് ,കെ ,പി, ഹമീദ്, ബിന്ദു.യു.വി, സി .അമ്മദ് ഹാജി, വത്സരാജൻ വി കെ, ശ്രീധരൻ മുത്താം മടത്തിൽ, ടി. പി .മൊയ്തു, അർജ്ജുൻ കെ എന്നിവർ പ്രസംഗിച്ചു.