വടകര: നാദാപുരം റോഡ് ആണ്ടി മാസ്റ്റർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഐ.വി. ദാസ് അനുസ്മരണവും പുസ്തക ചർച്ചയും എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് പരീക്ഷകളിൽ ഉന്നത വിജയികൾകൾക്കുള്ള അനുമോദനവും നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.ഉദയൻ ഉദ്ഘാടനം ചെയ്തു. രാജൻ അരുണാലയം രചിച്ച 'വിസ്മയം' കവിത സമാഹാരത്തെ അധികരിച്ച് ചർച്ച നടന്നു. ഏഷ്യൻ സോഫ്റ്റ് ബേസ്ബോൾ ഗെയിംസിൽ ഗോൾഡ് മെഡൽ നേടിയ ആകാശ് അശോക് കുമാർ, സൈക്കോളജിയിൽ പി.എച്ച്.ഡി നേടിയ കെ. ഗ്രീഷ്മ, കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗിൽ പി.എച്ച്.ഡി നേടിയ കെ.സി. മഞ്ജുള എന്നിവരെ ആദരിച്ചു. ടി.കെ. സോമൻ അദ്ധ്യക്ഷത വഹിച്ചു.