ബാലുശ്ശേരി: ബാലുശ്ശേരിയിലെ കലാ-സാംസ്കാരിക സംഘടനയായ ജാസ്മിൻ ആർട്സ് അംഗങ്ങൾക്കായി ഞായറാഴ്ചകളിൽ രാത്രി 8.30 മുതൽ 9.30 വരെ ഓൺലൈനിൽ ഗാനവസന്തം ചലച്ചിത്ര ഗാനാധിഷ്ഠിത പരിപാടി നടത്തി വരുന്നു. ഗാനത്തിന്റെ അനുപല്ലവിയോ ചരണമോ ഹമ്മിംഗോ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കോ കേൾപ്പിക്കും. ഗാനം മനസിലാക്കി നാലു വരി പാടുന്നതാണ് മത്സരം. ഇങ്ങനെ ലഭിക്കുന്ന പോയിന്റുകൾ കണക്കാക്കി സ്റ്റേജ് പ്രോഗ്രാമിൽ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യും. ചില എപ്പിസോഡുകളിൽ അതിഥികളെയും ഉൾപ്പെടുത്താറുണ്ട്. കഴിഞ്ഞ ദിവസം ജനകീയ ഡോക്ടർ ടി.പി. മെഹറൂഫ് രാജ് അതിഥിയായെത്തി. പ്രകാശ് കരുമലയാണ് അവതാരകൻ.